പാമ്പാടി: പാരമ്പര്യം പറഞ്ഞതുകൊണ്ട് നാട്ടി ൽ വികസനമുണ്ടാവില്ലെന്നും ജനപ്രതിനിധിയുടെ സമർപ്പിതമായ ഇടപെടലാണ് വികസനത്തിന്റെ അടിസ്ഥാനമെന്നും പുതുപ്പള്ളി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.എം. രാധാകൃഷ്ണൻ. മണർകാട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് നേതാക്കളായ എൻ. അനിൽകുമാർ, കെ.സി. ബിജു, എം.എൻ. ഗോപകുമാർ, സി.എം. മനോജ്, അനീഷ് അന്ത്രയോസ് എന്നിവർ പങ്കെടുത്തു.